പിലെ

ഒരു കുള്ളില ആരൊങ്കല ചത്തെഗി ആ കുള്ളില മയിച്ചെര പിലെ
പുടിക്കിന്റൊരു. പിലെ കവുഞ്ചബരെ പുദിയ കുപ്പയ
ചിന്തെയോ, മീന്നു, റേച്ചി, ചേമ്പു, ചേനെ, ബാക്കയി,
ബെച്ചിലടാക്കെ ഏനൊക്ക ബുടോണു. ആണെ പിലെ
പുടിക്കിന്റെരക്കു ചാത്തിര കവുഞ്ചു ഏവോ പത്തോ
ജിന്നാത്തെക്കു റേച്ചി മീനൊക്ക അട്ടുബുളാമ്പിഞ്ചൊരു ഏനെ
‘കറിത്തീറ്റിഞ്ചിയേയ്‌’ എന്റുമു പറേഞ്ചൊരു. അയ്‌കവുഞ്ചെഗി

ചാത്തിര

ചാവുജിന്ന കുള്ളു ബളേഞ്ചു ചാണ നീരു ചല്ലി
അന്തിക്കു ഒരു കോയിനെ മുറിച്ചു ഗുഡിമാടി കുള്ളുനീക്കുവൊരു.
ആണെ ചെയിന്റിയേയ്‌ പേയിവളൊക്ക കുള്ളുക്കു ബാറ എന്റുമു
നമ്പിന്റൊരു. നീക്കി കവുഞ്ചെഗി അമ്പു പുടിപ്പൊറു ഏനെ
‘അമ്പുപുടി ചാത്തിര’എന്റുമു പറേഞ്ചൊരു. രാണ്ടു കന്നെലാടിയ
രാണ്ടുഗഡെ നിന്റു രാണ്ടു കവാട്ടെ ബടി കയ്യിലി പുടിച്ചു
അയ്‌ന്റ മുഗാളെ ഒരു ബടിബെച്ചു അച്ചെരളെ പറേവൊരു.
ചത്തിയെ എത്തെനെ മോച്ചപ്പട്ട കാരിയ ചെയ്‌ന്തെഗിമു
അയ്‌നെ നല്ലെനെ മാടിന്റ കാരിയമാന്റു ഏന്നു. ഏന്നു
തീറുന്തെഗി ചാവുക്കുള്ളില കാരിയ കവുഞ്ച.

ചാവു

ഒരു കുന്റിലി ഒരാളു ചത്തെഗി മുല്ലെന്നായി കുന്റുകാരെഗു
പറേഞ്ചു അദു ബേണു നാലു നാടുക്കുമു ആളുബുടുവ.
ചാവുകുള്ളില കാരിയമൊക്ക ചെയിവളിയേയ്‌
ചെമ്മക്കാരെന്നായിപ്പൊ. നാടുക്കറെയ്‌ ബന്തു ചാവു
കുളിപ്പിച്ചു തിണേലി പായി പാട്ടി ബെള്ളെപ്പൊത്തി
ബുടുവൊരു. ചാവുന്റ ബളേഞ്ചുമു മയിച്ചെര ഉളേച്ചു
കിരേവൊരു. ചാവുന്റ മുല്ലെലക്കെ ഒരു തളുവെ, നിലാബുളാക്കു
ചന്തനതിരി ഏനൊക്ക കത്തിച്ചുബെപ്പൊരു. ചാവു മലേവ
ബന്റെരൊക്ക തളുവെക്കു പയ്‌ച്ചെ ഇടുവൊരു. ചാവുക്കു ബന്റ
ചെല മയിച്ചെരണ്ട കയ്യിലി ഒരു ബെള്ളെ അരേമുണ്ടു പഞ്ചരെ,

പേയാട്ടു

പേയാട്ടുനെ പേയിമാടിന്റിയെയ്‌ എന്റുമു പറേന്റൊരു. ഒരു
മയിച്ചെയ്‌ പേടിച്ചെഗി നീക്കുവൊറു. നീക്കിച്ചുമു കുറേയദെ
പോന്നെഗി പേയാട്ടു മാടുവൊറു. എന്നവൊളെങ്കല കണ്ടു
പേടിച്ചുപോന്നെഗി നടാത്തിന്റ കാരിയമാന്റു പേയാട്ടു. ആരുനെ
കണ്ടുപേടിച്ചദെമു പേയാട്ടുമാടിന്നെഗി നോവു കട്ടമൊക്ക
മാറുവൊന്നെന്റു ഏറ നമ്പന്റൊരു. ഒരു ഗുഡിമാടി മൂത്ത തമ്മാടി
പേയിക്കെട്ടി ആടുവൊറു. ഏലി ഓരോ ദേവറുക്കുമു കോല
ബരേക്കിന്റെലി മാച്ചളാന്നു. പേയാട്ടുക്കു
പേയിപ്പാട്ടുമുളാന്നു.

ബെള്ളാട്ടു

ബെള്ളാട്ടുനെ ഉച്ചെബെള്ളാട്ടു എന്റു പറേഞ്ചൊരു. എന്നോങ്ക
ഒരു നേരിച്ചെ പറേഞ്ചുകാഞ്ചു ചെയ്‌ന്റ കാരിയമാന്റു
ബെള്ളാട്ടു. എന്നിയെന്റെഗി നാന്നു ഈ കുറി ആരമ്പ മാണ്ടെയ്‌
അയ്‌ഗു ഒരു പന്റിയളോ, ആനെയോ ബറുവഗാ എന്റുമു എന്നാക്കു
ആച്ചെക്കൊത്ത നെല്ലു കിട്ടൊണു എന്റൊണ്ടു അയ്‌രണ്ട
തെയ്യദേവറുനെ ബുളിച്ചു തൊവുന്തു നടാത്തി ഒരു
കാരിയത്തിനെ ബെള്ളാട്ടു എന്റു പറേന്റൊരു. ബെള്ളാട്ടുമു തിറേമു
ഒന്റു തന്നെ എന്റെഗി പേയി കെട്ടി ആടിന്റെലി, പാട്ടിലിമു
മാച്ചളാന്നു. ബെള്ളാട്ടുക്കു ബെള്ളെക്കെട്ടി ആടുവൊറു.

അരാങ്കെട്ടു ബാങ്കെലു

കഞ്ഞള കവുച്ചു മുല്ലെന്നായി ബാറുബെക്കിന്റ പെണിയക്കു
ആറോ, ഏവോ മാച്ചത്തിന്റ ഇടേലി നടാത്തിന്റ ഒരു കാരിയമാന്റു
അരാങ്കെട്ടു ബാങ്കെലു. ഈ കാരിയത്തെക്കു നാടുക്കറെ
ബേണെന്റു കാണി. കുന്റുകാറെഗുമു ഈ കാരിയ ചെയ്‌വന്നാവൊ.
എന്റദെമുകൂടി നാടുക്കരെഗു ബിവെരകൊടുക്കൊണു. ഈ കാരിയ
മുല്ലെന്നായി പെണ്ണു ഏ ചെമ്മത്തിയ മയിച്ചത്തിയോ ആ
ചെമ്മത്തിയ ചെമ്മക്കാറെന്റൊന്റ പറേവൊണു. അദു അറിന്റു
നാടുക്കറെനെ കണ്ടു ഒരു കുറി കേളുക്കൊണു. ആ ജിന്നാത്തെക്കു
ചെമ്മക്കാറെയ്‌ തന്നാക്കു ബേണുമുള മയിച്ചെറളെ
കൂട്ടിക്കൊബന്തു ഏഗു ബേണുമുള കാരിയമൊക്ക ചെയ്യൊണു.