കുള്ളുനീക്കെലു

പുദിയൊരു കുള്ളു മാടി അയിന്റ ഗാവു ബത്തുക്കുവന്നാച്ചു
നടാത്തിന്റ കാരിയമാന്റു കുള്ളുനീക്കെലു. ഈ കാരിയ മാടുവ ഒരു
കോയി, അരി ബുളാക്കു, ബുളാക്കരിലി കാരിയ ചെയ്‌ന്റദുക്കുള
കൂലി, തേങ്ങെ, ഏന്നൊക്ക ബേണു. ഒരു കോയിനെ പുടിച്ചു ഏവു
ബളേപ്പു കുള്ളു ബളേഞ്ചു കോയിനെ കുള്ളു മുഗാളെ എറിഞ്ചു
ബുടുവൊറു. എറിഞ്ചുബുട്ട കോയിനെ പുടിച്ചൊബന്തു
മുറിപ്പൊറു. അയ്‌കവുഞ്ചു തേങ്ങെ ഉടേപ്പൊറു. ഈ കാരിയ
ചെയിന്റിയേയ്‌ നാടുക്കറെന്നായിപ്പൊ. ബുളാക്കരി
നാടുക്കറെഗു എടുപ്പന്നാവൊ. നൂക്കകറി തിന്റുകവുന്റെഗി
കുള്ളുനീക്കെലു കവുന്റ.

നാടുഗദ്ദിഗെ

ഒരു കാലത്തി ഒരുക്കുറി നാടില നോവുമു കട്ടമു ബാറദിപ്പളെഗു
നടാത്തിന്റ ഗദ്ദിഗെനെ നാടുഗദ്ദിഗെ എന്റു പറേഞ്ചൊരു. ഓരോ
നാടില അച്ചെറ നാടുഗദ്ദിഗെ നടാത്തുവ ഒരു കുള്ളിലി അന്തിക്കു
കൂടുവൊരു. പിറ്റെജിന്നാ എദിരെയെ അരിഗെക്കീന്റ തോടിലോ
പുവേലിയോ പോച്ചു കുളിച്ചു ബേച്ചമൊക്ക മാറി ഒരു
പേണ്ണുന്റ രൂപമിക്കീന്റ ഗുഡിമു മാടി എടുത്തുത്തൊണ്ടു
തുടിമു അറേഞ്ചു ചീനി ഊദി നാടില ഓരോ കുള്ളുദ്ദമു പോച്ചു
അവുടെ മൂത്ത തമ്മാടി ദേവറുബന്റ ഗളിഗെലി കൊമരി കള്ളു
ബളേഞ്ചുമു അടിച്ചു ബാരി ചാക്കിലി നെറേച്ചു അയ്‌നെമു
എടുത്തു അവുടിന്തു നേരിച്ചയാച്ചു കിട്ടിന്റ അരി, തേങ്ങെ,

ഗദ്ദിഗെ

നോവു കട്ടമോ ബന്തെഗി അയ്‌രണ്ട രോഗ മാറ്റുവബേണ്ടിച്ചു
നടാത്തിന്റെന്നാന്റു “ഗദ്ദിഗെ”. ഗദ്ദിഗെക്കു മുല്ലെ അച്ചെ
ബെച്ചു ഒരു മൂത്ത തമ്മടി അയ്‌ഗുള ബേച്ച കെട്ടി അച്ചെന്റ
മുല്ലെലക്കെ ഉളേച്ചു തൊവുന്തു തുടി അറേഞ്ചു ചുവാനിനെ
ഉത്തുക്കുവു. അയ്‌നെ ബാക്കികീന്റ തമ്മടിയ ഏറ്റുപാടുവമു തുടി
അറേവമു ചെയ്‌ന്റൊരു. തമ്മടിന്റ മേലുക്കു പേയി
അത്തികവുഞ്ചെഗി ഏന്തെച്ചു നിന്റു ദേവറു ബറുവു. ഓരോ
ദേവറുനെമു പാടി കവുഞ്ചു ചെഗാന്ന പറേവു. ചെഗാന്ന
പറേവടക്കു അച്ചെലിന്തു ഒരു നുള്ളു അരി ഉളേച്ചുക്കിന്റ
തമ്മടിയക്കു കൊടുപ്പു. അയ്‌നെ നോക്കി അയ്‌ര മുല്ലെലക്കെ,