പുദിയൊരു കുള്ളു മാടി അയിന്റ ഗാവു ബത്തുക്കുവന്നാച്ചു
നടാത്തിന്റ കാരിയമാന്റു കുള്ളുനീക്കെലു. ഈ കാരിയ മാടുവ ഒരു
കോയി, അരി ബുളാക്കു, ബുളാക്കരിലി കാരിയ ചെയ്‌ന്റദുക്കുള
കൂലി, തേങ്ങെ, ഏന്നൊക്ക ബേണു. ഒരു കോയിനെ പുടിച്ചു ഏവു
ബളേപ്പു കുള്ളു ബളേഞ്ചു കോയിനെ കുള്ളു മുഗാളെ എറിഞ്ചു
ബുടുവൊറു. എറിഞ്ചുബുട്ട കോയിനെ പുടിച്ചൊബന്തു
മുറിപ്പൊറു. അയ്‌കവുഞ്ചു തേങ്ങെ ഉടേപ്പൊറു. ഈ കാരിയ
ചെയിന്റിയേയ് നാടുക്കറെന്നായിപ്പൊ. ബുളാക്കരി
നാടുക്കറെഗു എടുപ്പന്നാവൊ. നൂക്കകറി തിന്റുകവുന്റെഗി
കുള്ളുനീക്കെലു കവുന്റ.