പണ്ടു പണ്ടൊരു നാടിലിപല്ല ജെവെനെനെൻ്റുമു പിലേച്ചി
എൻ്റുമു പേരുക്കീൻ്റ രാണ്ടാളു ബദുക്കിക്കോണ്ടിന്തരു.
അയിരക്കുപല്ല നാലു പെണിയമക്കളുമു മൂൻ്റു ആണുമക്കളുമു
ഇന്തരു. മൊത്ത ഒമ്പെദാളുവക്കീൻ്റ ഒരു കുടുമ്പ. ആ
കാലത്തിപല്ല ബദുക്കൊണിക്കി ചാല ബുദ്ദിമുട്ടായിന്തയ്.
എന്നെയെൻ്റു കേട്ടെങ്കി ആ ചമേയത്തി തമ്പിരമാരുവണ്ട
കാലാമായിന്തപല്ല. അയിരളെ പേടിച്ചൊണ്ടായിന്തയ്പല്ല
ഏര ബദുക്കിക്കോണ്ടിന്തെയെയ്. തമ്പിരാക്കണ്ടവുടെ എന്ന
പണി ചെയിദദെമു അന്തിനേര കിട്ടിൻ്റെയെയ് ഒരു ചേരു
ബല്ലിമാത്തിപല്ല. രാണ്ടാളു പോന്നെങ്കി രാണ്ടുചേരു
ബല്ലിപല്ല. അങ്ങാണെ കിട്ടിന്റ ബല്ലിനെ
കുള്ളുക്കുകൊണ്ടു പോച്ചു ഇടിച്ചു പൊടിമാടിച്ചു പാറു
കാച്ചുവൊരുപല്ല. എൻ്റദെമു പല്ല തിഗേയയ്. ഒരു നേരത്തില
കഞ്ചികുടിക്കൊണിക്കിപല്ല ഒരു ജിന പട്ടിനി കിടാന്തൊണ്ടു
പണി ചെയ്യൊണു. എൻ്റദെമു ഏരപല്ല മക്കളെ
എങ്ങാണങ്കിലൊക്ക ചാക്കിനരു. പണികാണത്ത ജിന കാടുക്കു
പോച്ചുപല്ല കുവാങ്കു കുളേച്ചൊണ്ടു ബരുവൊരു. ഏരപല്ല
ബലാബരി ജാഗപുടിച്ചിന്തരു. തമ്പിരാക്കളെ
പേടിച്ചൊണ്ടുപല്ല തങ്കട ജാഗത്തി ഒൻ്റുമു ചെയ്യദെ
അങ്ങാണെയെപല്ല ജാഗത്തിനെയൊക്ക ഇട്ടുകാൻ്റരു.
അങ്ങാണെ ഇന്തെനൊക്കപല്ല തമ്പിരാക്കളുമു ചേട്ടെരമു
പുടിച്ചൊണ്ടരു. തമ്പിരാക്കളെ പേടിച്ചൊണ്ടുപല്ല അയിര
ജാഗമൊക്ക അയിരക്കു കൊടുത്തു കാൻ്റരു.
അങ്ങാണെയിപ്പടെക്കുപല്ല കുറെ ജിന ഊരിലി
പണിയൊൻ്റുമുകാണദാനയ്. അങ്ങാണെ ഏരണ്ടകുള്ളിലിപല്ല
ജിനാലുമു പട്ടിനിയാനയ്. കുവാങ്കൊക്ക പൂക്കി
തിൻ്റൊണ്ടുപല്ല ഏര പിന്നെ ജീവിപ്പ തൊടാങ്കിനെയെയ്.
മക്കക്കു എന്നെനെങ്കില കോന്തുകൊടുപ്പ എൻ്റൊണ്ടുപല്ല
രാണ്ടാളുമു കുള്ളിലിന്തു ഉദിഗിനരു. അങ്ങാണെ അയിര നടാന്തു
നടാന്തുപല്ല ഒരു ചേട്ടത്തിൻ്റ കുള്ളുക്കു നീരുകുടിപ്പ
എൻ്റൊണ്ടു പോനരു. ഊരില ചേട്ടത്തിനെ ബുളിച്ചുകാൻ്റു
എങ്കക്കു കുടിപ്പ കുറെ നീരു ബേണു എൻ്റൊണ്ടുപല്ല

കേട്ടെങ്കു അവൊ പല്ല നീരു കോന്തുകൊടുത്ത. അവുടില
ചേട്ടത്തിപല്ല അയിരണ്ടകയ്യിലിന്ത ചഞ്ചി മെലേഞ്ചിച്ചു
അയിനു എന്നെയെയ് എൻ്റു കേട്ട. അയിങ്കു പല്ല ജെവേനെയ്
എങ്കട കുള്ളില്ലിരുവ ചാല പട്ടിനി ആയിപോയിളാനു ഏനെ
മക്കക്കു കറി അട്ടുകൊടുപ്പ കാടിലിന്തുലാരിവ ബെട്ടിനെയെയ്
എൻ്റുപറെഞ്ചയ്.
അയിങ്കുപല്ലപെരിയട്ടി ദരുമനിനേച്ചൊണ്ടു തോട്ടത്തിന്തപൂ
ളെനെപൊരിച്ചുകാൻ്റു ഇദാമീ ഏനെ കൊണ്ടുപോച്ചു മക്കക്കു
പൂക്കികൊടുമി രാണ്ടു പൂളെ തണ്ടുമു എടുത്തൊമി
കൊണ്ടുപോച്ചു നട്ടെങ്കി പട്ടിനി ആവടെക്കു പൊരിച്ചു
തിമ്മനാവൊയ് എൻ്റുപല്ല പറേഞ്ചിച്ചു അയിരക്കു അയിനെ
കൊടുത്തു. അയിനെമു എടുത്തൊണ്ടു ജെവേനെനുമു
പിലേച്ചിമുപല്ല ബിരേ കുള്ളുക്കു പോച്ചു മക്കക്കു അയിനെ
പൂക്കികൊടുപ്പ എൻ്റൊണ്ടു പോവടെക്കു മക്കപല്ല ഒലേക്കു
നീരുമു ബെച്ചൊണ്ടു കാവെലുകാക്കിൻ്റെയെയ്. ജെവേനെയ് കീറിന
കുപ്പെയമു അരേമുണ്ടു കെട്ടികൊണ്ടുപല്ല തിണേലി
കിടാന്തൊണ്ടു എങ്ങാണെവ നാനു എൻ്റ മക്കണ്ട പട്ടിനി
കാണദെ മാടുവെയ് എൻ്റൊണ്ടൊക്കപല്ല നിനേച്ചൊണ്ടിന്തയ്.
അങ്ങാണെ തന്നെ നിനേച്ചൊണ്ടിപ്പടെക്കുപല്ല പെരിയട്ടി
കൊടുത്ത പൂളെ തണ്ടു കുള്ളുൻ്റ അരിഗെകീൻ്റ ജാഗക്കായൊക്ക
നട്ടുനോക്കുവ എൻ്റൊണ്ടുപല്ല പരാക്ക നട്ടയ്. ആറു ഏവു
മാച്ച കവുഞ്ചിച്ചു പൊരിച്ചു നോക്കിന്നപ്പൊ പല്ല തട്ടി
തട്ടിയ കുവാങ്കു ഉദിഗികീൻ്റെയെയ്. ജെവേനെനുമു അയിൻ്റ
മക്കളുമു പല്ല ഈച്ചിരനെ തൊവുദൊണ്ടു അയിനൊക്ക
പുക്കിതിൻ്റരു. അങ്ങാണെ ജെവേനെൻ്റ മക്കളൊക്കപല്ല
ബലിയെരളാനരു. പിന്നെ അയിരളൊക്കപല്ല പണിക്കു
പോവനുമു തൊടാങ്കിനരു. അങ്ങാണെ ജെവേനെൻ്റ കുള്ളില
പട്ടിനിയൊക്കപല്ല മാറിനയ്. അത്തെങ്കില്ലപല്ല പെണിയ
മക്കളെയൊക്ക കനിയള കവുച്ചുകൊടുപ്പനുമു ചെയിദരു.
അങ്ങാണെ അയിരക്കുപല്ല നല്ല കാല ബന്തെനെകോണ്ടു
ജെവേനെനുമു അയിൻ്റ റാട്ടിമക്കളുമുപല്ല ബെടുപ്പായി
ബദുക്കുവ തൊടാങ്കിനരു.

Comments