റാവുളെര പുറാന്തെനെക്കുറിച്ചു കദെ     

പണ്ടു പാക്കത്തുകോട്ടെലി ഒരു കീയോരിത്തിമു കീയോരച്ചെന്നുമു ഇന്തരു. കുറെ കാല കവുഞ്ചിച്ചു അയിരക്കു നാലു മക്കമു പുറാന്തറു. അയ്‌രക്കു നാലളുക്കുമു ഓരോ പേരുമു ഇട്ടറു.   മുല്ലെലിയെഗു മാരച്ചെയ്‌ എൻ്റുമു, രണ്ടമത്തെഗു കൂട്ടച്ചെയ്‌, മൂൻ്റാമത്തെങ്കു ബാച്ചച്ചെയ്‌, നാലമത്തെങ്കു ചമേയച്ചെയ്‌. ആ മക്ക ബലിയെറ ആന്നപ്പൊ അയ്‌രണ്ട കുള്ളിലി അയ്‌രക്കു ജഗാളബന്ത. ഏറണ്ട ജഗാള മലേഞ്ചൊണ്ടു ഇത്തിമു അച്ചെന്നുമു അയ്‌രളെ നാലു ദിക്കുക്കമു ചൊല്ലിബുടുവ നിനേച്ചറു. മുല്ലെലിയെനെ മേൽക്കുൻ്റുക്കുമു, രണ്ടമത്തെനെ അഞ്ചൂറുനാടുക്കുമു. മൂൻ്റാമത്തെനെ ഇളേരിനാടുക്കുമു, നാലമത്തെനെ പാക്കന്നാടുക്കുമു  ആണെ നാലളുനെമു നാലു നാടുക്കുമുപോച്ചു ബത്തുക്കിന്നര.  അയ്‌ര അവുടെക്കു പോച്ചു നാലളുമു നാലു നാടില  നാടുക്കറെര ആന്നരു. ആണെ അയ്‌രക്കു ഓരോ ചെമ്മമു ആന്ന. ഓരോ ചെമ്മത്തെക്കുമു ഓരോ ചെമ്മക്കാറെരളെ ആക്കിന്നരു. ഓരോ നാടിലിമു ചെമ്മ എമ്പടാന്ന. റാവുളെരണ്ട ചെമ്മത്തിൻ്റ പേരു  മൻ്റു, ഉളാക്കുറ്റു, കുപ്പെ, ബളേപ്പ, കച്ചലെ ബളേപ്പ, കദെമലെ, കല്ലില കാളക്കൊട്ടു, മമ്മട്ടെ, മുദിരെ, അഞ്ചിലത്തിയ, ഏവിലത്തിയ, ചയ്‌ന്തെ, നാലപ്പാടി, ബടാക്കു മൻ്റു, പുത്തൂറു. ഏണെ റാവുളെറണ്ട ചെമ്മത്തിനെ തിരിച്ചുളാരു. ഇത്തെനെ ചെമ്മത്തെക്കുമു ചെമ്മക്കാറെരളാരു. ഓരോ ചെമ്മക്കാറെന്നുമു ആ ചെമ്മത്തിയ ചാവു, നോവു, ഇലെപിലെ, ആണെ എന്നെനൊക്കളാന്നോ അയ്‌നൊക്ക നോക്കിനാടാത്തൊണു.  ഓരോ കൊല്ലത്തിമു ചെമ്മത്തിയ മയിച്ചെര ചത്തെഗി  അയ്‌ൻ്റ ഇലെപിലെ തീരുപ്പളിയേയ്‌ ചെമ്മക്കാറെന്നായിപ്പൊ.

ആണെ ബത്തുക്കിണ്ടിന്തപ്പൊ ആ നാടുക്കു ദണ്ടുവ ബന്തരു (ബെള്ളെക്കാരു). ആണെ അയ്‌ര ബന്തെലിന്തു റാവുളെറ ആരമ്പ മാടിൻ്റെനെമു, ജാഗമൊക്ക ദണ്ടുവക്കു കൊടുക്കൊണ്ടിബന്ത. ദണ്ടുവ ബന്തെലിന്തു റാവുളെരക്കു പട്ടിനി ആന്ന, ജാഗമൊക്ക കാണദാന്ന. ജാഗമു നെല്ലുമു  കൊടുഗത്ത റാവുളെറളെ ദണ്ടുവ അറേവമു, കൊല്ലുവമൊക്ക ചെയ്‌ദരു. ആണെ അയ്‌നൊക്ക കണ്ടു പേടിച്ചൊണ്ടു  ബെട്ടിതെളിച്ച ജാഗമു ആരമ്പമു കുള്ളുമൊക്ക ഇട്ടെറിഞ്ചുകാഞ്ചു ജീവന്നുനെമു എടുത്തൊണ്ടു കാടുഗാവെക്കു ഓടി ഒളിച്ചൊണ്ടരു. ഏരളെ കണ്ടു പേടിച്ചു ഓണെരക്കു ജാഗമു ബൂമിമു കാണദാന്ന. പിന്നെ പിന്നെ  ഏറ എവുടെമു ജാഗ ബെട്ടിപുടിപ്പ നില്ലുവക്കാണി.

ദണ്ടുവ പോയികവുഞ്ചു ഈ തമ്പിരക്ക അയ്‌രണ്ട ജാഗത്തി പണി ചെയ്‌വളെങ്കു ആളുക്കാണത്തെഗു അയ്‌രണ്ട ജാഗത്തിന്തു അഞ്ചുമു പത്തുമു ചെൻ്റു കൊടുത്തു അവുടെ കുള്ളുമാടി ബത്തുക്കികൊവ പറേഞ്ചരു. ആണെ തമ്പിരെൻ്റ  ജാഗത്തി പണി ചെയ്‌ന്തൊണ്ടിന്ത റാവുളെരക്കു ഓണത്തെക്കുമു, ബൂവുക്കുമു അരി, മുളാവു, മല്ലി, എണ്ണെ, ചോപ്പു, ചിന്തെകുപ്പയ ഏനൊക്ക കൊടുപ്പ തൊടാങ്കിന്നരു. ആണെ ബത്തുക്കിന്ന റാവുളെരക്കു പിന്നെ ചറുക്കാരു ബൂമി അളാന്തു കൊടുത്തരു. ആണെ കിട്ടിന്ന ജാഗത്തി ആരമ്പ മാടുവമു, തമ്പിരക്കണ്ട ജാഗ പാട്ടത്തെക്കെടുത്തുമു  ആരമ്പമാടി ബത്തുക്കിന്നരു.

ഒരേ ചെമ്മത്തിക്കീൻ്റെരളെ കഞ്ഞള കവുപ്പ പാടുക്കാണി. നാടുക്കറെന്നായി മൻ്റില ചെമ്മത്തിയെരക്കുമാത്തിരമേ ആവള അവഗാച്ചക്കീൻ്റെയേയ്‌. ആണെ നാലു നാടുക്കുമു നാലു നാടുക്കാറെര  ഉളാരു. ചെമ്മക്കാറെയ്‌ കാണത്ത ചെമ്മത്തിനെ നാടുക്കറെങ്കു നോക്കിന്നടാത്തുവന്നാവൊ. ഓരോ നാടുക്കറെരക്കുമു കന്നേലാടിയളാരു. ആണെ കന്നെലാടിയളിന്തു കഞ്ഞളഗാറെയ്‌, കുൻ്റുക്കാറെയ്‌, കരുമി ഏറളൊക്ക നാടുക്കറെനെ കാരിയത്തി ചഗായിപ്പളെഗു ബേണ്ടിച്ചാൻ്റു. ഓരോ നാടിലിയമു കാരിയ ആ നാടിലിക്കീൻ്റ നാടുക്കറെന്നുമു കന്നെലാടിയമു ചെയ്യൊണു. പുറാത്തിയെര ബന്തെങ്കി അയ്‌രക്കു അവുടെലിയ കാരിയ ചെയ്‌വള അവഗാച്ച കാണി. എന്നകാരിയമു നാടുക്കറെനെ അറിയാദെ ചെയ്‌വപാടുക്കാണി. നാടുക്കറെയ്‌ കുറികൊടുത്തെഗി മാത്തിരമെ എന്ന കാരിയമു മാടുവന്നാൻ്റെയേയ്‌. നാടില കഞ്ഞള, ഗദ്ദിഗെ, ചാവു, കോളു ആണെ എന്നൊക്ക കാരിയ റാവുളെരക്കുളാന്നോ അയ്‌ഗൊക്ക നാടുക്കറെയ്‌ അയ്‌ൻ്റ കന്നെലാടിയളെമു തമ്മടിയളെമു കൂട്ടിക്കൊപോച്ചു നാടുക്കറെയ്‌ അവുടെ ഉളേച്ചു തമ്മടിയളെകൊണ്ടു പണി ചെയ്‌പ്പിപ്പൊ. കന്നെലാടിയളിന്തു ഓരോ പണി ചെയ്‌വളെങ്കുമു ചെമ്മത്തിയ തമ്മടിനെ ആക്കിളരു. കഞ്ഞളത്തെക്കു മൻ്റിലിയെന്നുമു ഉളാക്കൂറ്റിലിയെനെമു നിറുത്തിളാരു. ചാവുൻ്റ കാരിയ ചെയ്‌വളെഗു കരുമിയളെമു ആണെ ഓരോ കാരിയത്തെക്കുമു ആളുളാരു. എൻ്റെങ്കി നാടില എന്നകാരിയത്തെക്കുമു നാലു നാടില മയിച്ചെരക്കുമു അറിപ്പിച്ചു ചെയ്യൊണു.

ഏണെയൊക്ക ബത്തുക്കൊണെൻ്റുമു ബത്തുക്കിൻ്റ അഗാത്തു എന്നെനൊക്ക ചെയ്യൊണെൻ്റുമു റാവുളെരണ്ട ഇത്തിമു അച്ചെന്നുമു പറേഞ്ചുകൊടുത്തുക്കാൻ്റു പോന്നരു. ആ കാരിയമൊക്ക ഇൻ്റില റാവുളെര ചെയ്‌ൻ്റൊരു. ഒരു പെണ്ണു ബാറു ബെച്ചെങ്കി അരാങ്കെട്ടുനീക്കൊണു, പെണിയമക്ക ബലിയവൊളാന്നെങ്കി മഞ്ചളുനീരു കവുക്കൊണു, കഞ്ഞള  ബേറെ ബേറെ ചെമ്മത്തിന്തു മാടൊണു. ഇപ്പൊ  റാവുളെര ചെയ്‌ൻ്റ ചാത്തിരമു ചൂത്തിരമാൻ്റു അച്ചെന്നുമു ഇത്തിമു ആ നാലു മക്കക്കുമു പറേഞ്ചുകൊടുത്ത കാരിയ. ഇപ്പൊണില റാവുളെരമു പണ്ടു ആ ഇത്തിമു അച്ചെന്നുമു പറേഞ്ചുകൊടുത്ത കാരിയ തന്നെ തെറ്റിഗദെ ചെയിന്തു മുല്ലെലക്കെ പോൻ്റൊരു. 

 Image removed.     

 

 

 

 

 

 

 

 

                        എങ്കട കദെ

 

പണ്ടുക്കാലത്തിപല്ലാ റാവുളെര ഒരു കീറിന്ന ചഢിലിമു കുപ്പെയത്തിനെമു ഇട്ടൊണ്ടു ബത്തുക്കിന്നിയേയ്‌. ആ കാലത്തിപല്ലാ അരീന്റ നൂക്കണൊന്റുമു കാണി. മേലളുവണ്ട തോട്ടത്തെക്കു ഒളിച്ചൊപോച്ചു നൂന്തുകടാന്തിച്ചുപല്ലാ ചക്കെമു, മാങ്ങെമു, തേങ്ങെമൊക്ക കട്ടു കൊയിന്തൊ ബന്തിച്ചു കുള്ളുക്കു ബരുവൊരു. കുള്ളുക്കു ബന്തു അയ്‌നെ ഒക്കയിമു കൂടിച്ചു തിമ്മൊരു. ആണെ കൊണ്ടുപോന്റ ചക്കെനെപല്ലാ ഒക്കയിമു കൂടിച്ചു ബെട്ടി കളേഞ്ചു ഒലേക്കിട്ടു പൂക്കിച്ചു തിമ്മൊരു. അയ്‌ന്നല്ലദെ കുവാങ്കു, കായെലു, നെണ്ടു, മീന്നു ഏനൊക്കമു തിന്റൊണ്ടു റാവുളെര പണ്ടു ബത്തുക്കിന്നരു. എപ്പൊണെങ്കില ഒന്റു കുളിക്കൊണിക്കി എദിരെയെ തോടുക്കുപോച്ചു ഇട്ടൊണ്ടിക്കീന്റ ചിന്തെക്കുപ്പയ ഒലിച്ചിടുവൊരു. അയ്ന്നു ണാങ്കിന്റബരെ തോടിലിപല്ലാ മുങ്കുവൊരു. ഒരു പുദിയ കുപ്പെയമോ, ചഢിയോ എടുക്കൊണിക്കിപല്ലാ പയ്‌ച്ചെക്കാണി. കുറെ കാലമൊക്ക കവുഞ്ചിച്ചു ഏരക്കു ചെറി ചെറിയ ബരുമാന്നമൊക്കപല്ലാ ആന്ന. എന്റദെമുകൂടി പുദിയ ചഢിയോ കുപ്പെയമോ ഇടോണിക്കിപല്ലാ ഓരോ കാലത്തി ബന്റ ബൂവോ, ഓണമോ ബരോണു. അയ്‌ഗുപല്ലാ മക്കമൊക്ക ഓണമു ബൂവുമു ബരുവളെഗു അലാപ്പൊരു. ആണെയൊക്ക ബത്തുക്കി ബന്ത റാവുളെരക്കുപല്ലാ എന്നെഗുമു ദയിന്തിരായിന്ത. അയ്‌ന്നൊക്ക ഒന്റുമു ഇപ്പൊണില റാവുളെരക്കു ഗൊത്തുക്കാണി. ഏഗിന്തുമു അദിഗ എങ്കട ബത്തുക്കെലുനെക്കുറിച്ചു പറേവളാന്നു. അയ്‌ന്നൊക്ക പറേന്റെഗി ഇപ്പൊണൊന്റുമു തീര. നാടുപരാക്ക ഊടെമു അവുടെമൊക്ക പട്ടിനി കിടാന്തു മക്കളെ ചാക്കിന്നെരളാന്റു പണ്ടില നാങ്കളൊക്ക. ഏന്നൊക്കാന്റു പണ്ടില എങ്കട ബത്തുക്കെല്ലുനെകുറിച്ചു എങ്കക്കു പറേവക്കീന്റ.

 

 

 

 

                      

 

Comments