നോവു കട്ടമോ ബന്തെഗി അയ്‌രണ്ട രോഗ മാറ്റുവബേണ്ടിച്ചു
നടാത്തിന്റെന്നാന്റു “ഗദ്ദിഗെ”. ഗദ്ദിഗെക്കു മുല്ലെ അച്ചെ
ബെച്ചു ഒരു മൂത്ത തമ്മടി അയ്‌ഗുള ബേച്ച കെട്ടി അച്ചെന്റ
മുല്ലെലക്കെ ഉളേച്ചു തൊവുന്തു തുടി അറേഞ്ചു ചുവാനിനെ
ഉത്തുക്കുവു. അയ്‌നെ ബാക്കികീന്റ തമ്മടിയ ഏറ്റുപാടുവമു തുടി
അറേവമു ചെയ്‌ന്റൊരു. തമ്മടിന്റ മേലുക്കു പേയി
അത്തികവുഞ്ചെഗി ഏന്തെച്ചു നിന്റു ദേവറു ബറുവു. ഓരോ
ദേവറുനെമു പാടി കവുഞ്ചു ചെഗാന്ന പറേവു. ചെഗാന്ന
പറേവടക്കു അച്ചെലിന്തു ഒരു നുള്ളു അരി ഉളേച്ചുക്കിന്റ
തമ്മടിയക്കു കൊടുപ്പു. അയ്‌നെ നോക്കി അയ്‌ര മുല്ലെലക്കെ,
ബൊവ്വക്കെ, കെട്ടിബന്തുള ആണെയൊക്ക പറേവൊരു. അയ്‌ഗുള
മറുപടി കൊടുപ്പു അയ്‌ഗു ഓരോ മരുന്തുമു കൊടുപ്പു. അയ്‌ന്നു
നോവു മാറുവൊന്നോ കാണിയോ എന്റു ഗൊത്തുമാടുവ
ബേണ്ടിച്ചാന്റു. ചുവാനിചിദ്ദെനെ പാടികവുഞ്ചു ചെഗാന്ന
പറേഞ്ചു കവുഞ്ചെഗി പിന്നെ പാടിന്റ ദേവറുക്കൊക്ക
നോവുബന്ത ആളുനെ അച്ചെന്റ മുല്ലെലക്കെ ഉളേപ്പിച്ചു
തിലെ ബളേച്ചു തേങ്ങെ ഉടേപ്പൊറു. തേങ്ങ ബെടുപ്പായി
ഉടേഞ്ചെഗി നോവു മാറുവളെഗു തടച്ച ഒന്റുമു കാണി എന്റുമു ഏറ
നമ്പിന്റൊരു.
മുല്ലെന്നായി ചുവാനിനെ ഉത്തുക്കുവൊറു, അയ്‌കവുഞ്ചു
മാദപ്പദേവറു, നെഞ്ചപ്പദേവറു, കരുക്കാളി ദേവി, ബലിയമാരി,
കിച്ചുണഗേരിമാരി, അങ്ങടിമാരി, കൊടുങ്ങെലൂരുമാരി,
ചീങ്കാണ്ടിമാരി, ഗുണ്ടുബാടി കരുക്കാളി ആണെ റാവുളെറക്കു
എത്തെനെ ദേവറുളായോ അയ്‌രളൊക്ക പാടി ആടുവൊറു. നോവു
ബന്തെഗി റാവുളെറണ്ട ഒക്ക ദേവറുനെമു ബുളിച്ചുപാടി
തൊവുന്തു നോവുമാച്ചുവബേണ്ടിച്ചു നടാത്തിന്റ
കാരിയമാന്റു ഗദ്ദിഗെ.