ഒരു കാലത്തി ഒരുക്കുറി നാടില നോവുമു കട്ടമു ബാറദിപ്പളെഗു
നടാത്തിന്റ ഗദ്ദിഗെനെ നാടുഗദ്ദിഗെ എന്റു പറേഞ്ചൊരു. ഓരോ
നാടില അച്ചെറ നാടുഗദ്ദിഗെ നടാത്തുവ ഒരു കുള്ളിലി അന്തിക്കു
കൂടുവൊരു. പിറ്റെജിന്നാ എദിരെയെ അരിഗെക്കീന്റ തോടിലോ
പുവേലിയോ പോച്ചു കുളിച്ചു ബേച്ചമൊക്ക മാറി ഒരു
പേണ്ണുന്റ രൂപമിക്കീന്റ ഗുഡിമു മാടി എടുത്തുത്തൊണ്ടു
തുടിമു അറേഞ്ചു ചീനി ഊദി നാടില ഓരോ കുള്ളുദ്ദമു പോച്ചു
അവുടെ മൂത്ത തമ്മാടി ദേവറുബന്റ ഗളിഗെലി കൊമരി കള്ളു
ബളേഞ്ചുമു അടിച്ചു ബാരി ചാക്കിലി നെറേച്ചു അയ്‌നെമു
എടുത്തു അവുടിന്തു നേരിച്ചയാച്ചു കിട്ടിന്റ അരി, തേങ്ങെ,
കോയി തേങ്ങെ ഉടേച്ചു ഒരു പാത്തി കുള്ളുക്കു കൊടുക്കൊണു.
നോവുക്കീന്റ കുള്ളിലിന്തു എന്നിയാന്നദെമു കോയി
കൊടുക്കൊണു. ഓരോ കുള്ളുക്കുമു പോച്ചു ദേവറുബന്തു അവുടെ
അടിച്ചു ബാരൊണു. ആണെ ചെയിന്റെലിന്തു ഒരു കാലത്തെക്കു
മാരിപുണ്ണുന്റ ചല്ലിയമു രോഗമു ഉണ്ടാവപാടുക്കാണി
എന്റൊണ്ടു നടാത്തിന്റ കാരിയമാന്റു നാടുഗദ്ദിഗെ. കുള്ളിലിന്തു
കിട്ടിന്റ നേരിച്ചെ ചാദെണ എടുത്തൊണ്ടു ഒരു പുവെ
അരിഗെക്കു പോച്ചു അട്ടു തിമ്മൊറു. തിന്റുകവുഞ്ചു ബാക്കി
ബന്റ ഒന്റുമു കുള്ളുക്കു കൊണ്ടാവന്നാഗ. അയ്‌നെ കോന്തെഗി
രോഗമു മാരിപണ്ണുമു അയ്‌രളെ ബുട്ടു പോഗ എന്റുമു
മനാമാണ്ടൊരു. അയ്‌ഗു ബാക്കി ബന്റ ചാദെണമൊക്ക ഒരു
തെപ്പമാടി അയ്‌ന്റ ബളേഞ്ചുമു തിരി കത്തിച്ചു ബാക്കി ബന്ത
നൂക്ക കറി അടിച്ചുബാരിന്ന ചാദെണമൊക്ക തെപ്പമുഗാളു
ബെച്ചു ഓക്കിച്ചു തിരിഗി മലേയദെ ബരോണു. ആണെ
ചെയ്‌ന്റെലിന്തു മാരിപുണ്ണുമു രോഗമു ഒരു കാലത്തെക്കു ബാര
എന്റു ഏറ ബിച്ചുവൊച്ചിക്കിന്റൊരു.