പേന്തക്കളി

ഒരു ചദുര കള്ളി ബരേക്കൊണു. എൻറിച്ചു അയിൻറ നടുവെ ഒരു ബരെ ബരേപ്പ. നടുവെ കീൻറ ബരേലി അഞ്ചു ഗോട്ടി ബെക്കൊണു. എൻറിച്ചു കുറെ ദൂര പോച്ചു നീളത്തി ഒരു ബരെ ബരേപ്പ. ഏനു കളിക്കിൻറെയെയ് രാണ്ടു കൂട്ടമാച്ചു. ഒരു കൂട്ട ഗോട്ടി ബരേൻറ അങ്കുടിന്തു ഉർട്ടൊണു. എൻറിച്ചു ഉർട്ടിന ഗോട്ടി നിൻറ ജാഗത്തിന്തു കള്ളിക്കു അഗാത്തു കീൻറ ഗോട്ടിക്കു ബെറുക്കൊണു. ഒക്കാ ഗോട്ടിമു ബെറിച്ചു തെറിപ്പിക്കൊണു. കഌഇൻറടുക്ക ഗോട്ടി ഇന്തെങ്കി പിന്നെമു ബരേൻറവുടിന്തു ഉർട്ടിച്ചു ആ ഗോട്ടി അടിച്ചു തെറിപ്പിക്കൊണു. ഈ തെറിച്ച ഗോട്ടി ചദുരക്കള്ളിൻറ അവുടെ ബരെ രണ്ടാമത്തില കൂട്ടെരു കയ്മുട്ടിലി തട്ടിക്കോ ബരോണു( പേന്തൊണു).

കുപ്പിചാറ്റു

ഒരു കുപ്പിലി മണ്ണു നിറേക്കൊണു. എൻറിച്ചു മക്കളെ എണ്ണിത്തിരിപ്പ . അയിലി അവച്ചാന ബൻറെയെയ് എണ്ണൊണു. എണ്ണുവകീൻറെയെയ് കുപ്പിൻറവുടെ നിൻറു  എണ്ണൊണു. എമ്മക്കെ ബാക്കികീൻറെര ഒളിക്കൊണു. എണ്ണികവുഞ്ചിച്ചു ഒളിച്ചെരളെ തടാക്കിക്കൊ പോവക്കെ ഒളിച്ചു കീൻറ ഒരുത്തെയ് ഓടിബന്തു കുപ്പി തട്ടൊണു. എൻറിച്ചു നേരത്തെ എണ്ണിനെയെയ് പിന്നെമു എണ്ണൊണു. ഒളിച്ചു കീൻറെരളിലി ആരുനെങ്കില കണ്ടെങ്കി എണ്ണിനെയെയ് ഓടിബന്തു കുല്ലി തട്ടോണു. എൻറിച്ചു ചാറ്റു ബുളിച്ചെയെയ് എണ്ണൊണു.

കൊത്തങ്കല്ലു

മുല്ലെലായി അഞ്ചു ഉർണ്ട കല്ലു എടുക്കൊണു. എൻറിച്ചു അയിനെ നിലാത്തെക്കു ഇട്ടിച്ചു ഒരു കല്ലു എടുക്കൊണു. എടുത്ത കല്ലു മുഗാളെക്കു എറിഞ്ചിച്ചു ബാക്കികീൻറ കല്ലു ഓരോൻറായി എടുക്കൊണു. ഇങ്ങാണെ നാലുബരെ കളിക്കൊണു. അയികവുഞ്ചിച്ചു കല്ലു മുഗാളെക്കു ഇട്ടുക്കാൻറു കയ്യിൻറ മുഗാളു ബാഗത്തി പുടിക്കൊണു. പുടിച്ച കല്ലു മുഗാളെക്കു ഇടുവ എൻറിച്ചു ഒരു കല്ലു ബിരേലിലി ഇറുക്കൊണു. എൻറിച്ചു ചൊണിയൊണു. പിന്നെ കപ്പെ കളിക്കൊണു. അയികവുഞ്ചിച്ചു ചൊണിയൊണു. ചൊണിവക്കെ എത്തെനെ കല്ലു കിട്ടിൻറൊയ് അയിനായിപ്പൊയ് അയിൻറ പോയെൻറു.

അക്കു കളി

മുല്ലെലായി പത്തു കള്ളി ബരേക്കൊണു. എൻറിച്ചു മുല്ലെ കളിക്കിൻറെയെയ് ഒരു പരാന്ത കല്ലു എടുത്തു ഒൻറാമത്തില കള്ളിക്കു ഇട്ടിച്ചു നൊണ്ടൊണു. അങ്ങാണെ പത്തുകള്ളിക്കിട്ടിച്ചുമു നൊണ്ടൊണു. അയികവുഞ്ചിച്ചു ആ കല്ലു കയ്യിലി ബെച്ചു അഞ്ചു കള്ളിബരെ നൊണ്ടൊണു. ആറാമത്തില കള്ളിലി എത്തിച്ചു കല്ലു ബേറെ കയ്യ്ക്കു മാറ്റൊണു; എൻറിച്ചു ചൊണിയൊണു. അയികവുഞ്ചിച്ചു കല്ലു തിലേലിബെച്ചു പല്ലുകാട്ടാദെ നൊണ്ടൊണു. കാലിലി കല്ലുബെച്ചുകാൻറു അഞ്ചു കള്ളിബരെ നൊണ്ടൊണു. ആറാമത്തില കള്ളിലി നിൻറു കാൻറു കല്ലു കാലിലിന്തു മാറ്റി ബേറെ കാലുക്കു ബെക്കൊണു. ആ കല്ലു പുറാത്തെക്കു കാലിലി ബെച്ചു എറിയൊണു.

റാവുളെരണ്ട ദേവരുവ

ഒക്കാ ജാദിലി പെട്ടെരക്കുമു ചൊന്തമാച്ചു ഈച്ചിര കീൻറ പല്ലെ
റാവുളെരക്കുമു കീൻറൊയ്. മാരി മാദപ്പെയ്, തെയ്യ, കുട്ടിച്ചാത്തെയ്,
കുളിയെയ്, ബഗബദി, തൊടാങ്കിനെരളാൻറു അദിഗമു. ഒക്കായിമു നമ്പിൻറ
ദേവരുവളെമു റാവുളെര തൊവ്വുൻ്റൊരു. റാവുളെര അദിഗമു
ഈച്ചിരൻ്റ അടുക്ക പോൻ്റെയെയ് എന്നാ നൊവ്വോ, കട്ടമോ, റോഗമോ
മാറുവബേണ്ടിയാൻ്റു. ഈച്ചിരനെ അയിച്ചിരിപെടുത്തിനെങ്കി റോഗ
ബാരയ് എൻ്റു  റാവുളെര നമ്പിൻ്റൊരു. അയിങ്കു ബേണ്ടി ഒക്കാ
കൊല്ലമു ഈച്ചിരനെ അയിച്ചിരിപെടുത്തുവ ബേണ്ടി ഗെദ്ദിഗെ
ആടുവൊരു. അങ്ങാണെ തന്നെ ഒരു നാടുൻ്റ അയിച്ചിരിക്കു ബേണ്ടി