ഒക്കാ ജാദിലി പെട്ടെരക്കുമു ചൊന്തമാച്ചു ഈച്ചിര കീൻറ പല്ലെ
റാവുളെരക്കുമു കീൻറൊയ്. മാരി മാദപ്പെയ്, തെയ്യ, കുട്ടിച്ചാത്തെയ്,
കുളിയെയ്, ബഗബദി, തൊടാങ്കിനെരളാൻറു അദിഗമു. ഒക്കായിമു നമ്പിൻറ
ദേവരുവളെമു റാവുളെര തൊവ്വുൻ്റൊരു. റാവുളെര അദിഗമു
ഈച്ചിരൻ്റ അടുക്ക പോൻ്റെയെയ് എന്നാ നൊവ്വോ, കട്ടമോ, റോഗമോ
മാറുവബേണ്ടിയാൻ്റു. ഈച്ചിരനെ അയിച്ചിരിപെടുത്തിനെങ്കി റോഗ
ബാരയ് എൻ്റു  റാവുളെര നമ്പിൻ്റൊരു. അയിങ്കു ബേണ്ടി ഒക്കാ
കൊല്ലമു ഈച്ചിരനെ അയിച്ചിരിപെടുത്തുവ ബേണ്ടി ഗെദ്ദിഗെ
ആടുവൊരു. അങ്ങാണെ തന്നെ ഒരു നാടുൻ്റ അയിച്ചിരിക്കു ബേണ്ടി
നാടു ഗെദ്ദിഗെ നടാത്തിൻറൊരു. ഓണ, ബുക്കുപൂജെ, ബൂവു ഇങ്ങാണെ
നല്ല ജിനാത്തി പൂജെ ഗെദ്ദിഗെ നടാത്തിൻ്റൊരു. ഇങ്ങാണെ മുടാക്ക
കൂടാദെ ഒക്കാ കാലമു ഈച്ചിരനെ അയിച്ചിരിപെടുത്തിൻ്റൊരു. ചൊന്ത
ദേവരുവളെ നമ്പിൻ്റ  പല്ലെതന്നെ ബേറെ ദേവരുവളെമു നമ്പിൻറൊരു.
ഒക്കാ കാലമു നടാക്കിൻ്റ  ആറട്ടു ബൂക്കു പോവൊരു. നല്ല ജിന
ബരുവക്കെ അമ്പലത്തി പോച്ചു തൊവ്വൊരു.