ഒരു നാടില ഒക്ക അയിച്ചിരിക്കു ബേണ്ടിച്ചു നടാത്തിന്റ
ഗദ്ദിഗെനെ നാടുഗദ്ദിഗെ എന്റു പറേന്റൊരു. ഓണ, ബൂവു,
ബുക്കുപൂജെ, ചുവാനിരാവുക്കു ആണത്ത നല്ല ജിന്നാത്തി
നടാത്തിന്റ ഗദ്ദിഗെനെ പൂജെഗദ്ദിഗെ എന്റു പറേഞ്ചൊരു.
പൂജെഗദ്ദിഗെക്കു ഒരു ഗുഡി മാടി മുഗാളെ പട്ടുപൊത്തി അയ്‌ന്റ
ഗാവു മാരിന്റ താലിമാലെ, ചാമുണ്ടിന്റ താലിമാലെ, ബാളു, ബെള്ളി
ബളെ, ചെമ്പു ബളെ ഏനൊക്ക ബെച്ചു അച്ചെബെച്ചു
പൂജിപ്പൊറു. ആണെ പൂജിക്കിന്റെലിന്തു നാടില തേച്ചു
കുച്ചമൊക്ക ഇന്തെഗി തീരുവൊ എന്റുമു ഏറ നമ്പിന്റൊരു.
ഏനൊക്ക ചെയ്‌ന്തു കവുഞ്ചു ഒരു മൂത്ത തമ്മടി അയ്‌ഗുള
ബേച്ച കെട്ടി അച്ചെന്റ മുല്ലെലക്കെ ഉളേച്ചു തൊവുന്തു
തുടി അറേഞ്ചു പാട്ടു പാടി ദേവരു ബരുവൊരു. ആണെ നടാത്തിന്റ
ഗദ്ദിഗെനെ പൂജെഗദ്ദിഗെ എന്റു പറേഞ്ചൊരു.