ഒരു കുള്ളില ആരൊങ്കല ചത്തെഗി ആ കുള്ളില മയിച്ചെര പിലെ
പുടിക്കിന്റൊരു. പിലെ കവുഞ്ചബരെ പുദിയ കുപ്പയ
ചിന്തെയോ, മീന്നു, റേച്ചി, ചേമ്പു, ചേനെ, ബാക്കയി,
ബെച്ചിലടാക്കെ ഏനൊക്ക ബുടോണു. ആണെ പിലെ
പുടിക്കിന്റെരക്കു ചാത്തിര കവുഞ്ചു ഏവോ പത്തോ
ജിന്നാത്തെക്കു റേച്ചി മീനൊക്ക അട്ടുബുളാമ്പിഞ്ചൊരു ഏനെ
‘കറിത്തീറ്റിഞ്ചിയേയ്’ എന്റുമു പറേഞ്ചൊരു. അയ്‌കവുഞ്ചെഗി
അയ്‌രക്കു ഒക്ക തിമ്മന്നാവൊ. ഇനീമു ബലിയൊരു പില
ബഞ്ചൊ അയ്‌നെ “കൂട്ട” എന്റു പറേഞ്ചൊരു. ആ പിലേക്കു ഒക്ക
ചെമ്മത്തിയമു ചെമ്മക്കാറെര അയ്‌ന്റയ്‌ന്റ കന്റുകാലിയണ്ട
കുള്ളുക്കു പോച്ചു തിലെപൊദി നെല്ലു കെട്ടുവൊറു.
നെല്ലുകെട്ടിന്റ കുള്ളിലിന്തു ആരൊങ്കില ചത്തുപോന്നെഗി
മുല്ലെ പിലെ പുടിച്ച ആളു കൂട്ട കവുഞ്ച ബരെ പിലെ
പുടിക്കൊണു. ആണെ നെല്ലു കെട്ടിന്റ പയിച്ചെലി ഒക്ക
ചെമ്മത്തിയമു ചെമ്മകാറെറ കൂടിച്ചു മാണ്ട കാരിയമാന്റു കൂട്ട.