കഞ്ഞള കവുച്ചു മുല്ലെന്നായി ബാറുബെക്കിന്റ പെണിയക്കു
ആറോ, ഏവോ മാച്ചത്തിന്റ ഇടേലി നടാത്തിന്റ ഒരു കാരിയമാന്റു
അരാങ്കെട്ടു ബാങ്കെലു. ഈ കാരിയത്തെക്കു നാടുക്കറെ
ബേണെന്റു കാണി. കുന്റുകാറെഗുമു ഈ കാരിയ ചെയ്‌വന്നാവൊ.
എന്റദെമുകൂടി നാടുക്കരെഗു ബിവെരകൊടുക്കൊണു. ഈ കാരിയ
മുല്ലെന്നായി പെണ്ണു ഏ ചെമ്മത്തിയ മയിച്ചത്തിയോ ആ
ചെമ്മത്തിയ ചെമ്മക്കാറെന്റൊന്റ പറേവൊണു. അദു അറിന്റു
നാടുക്കറെനെ കണ്ടു ഒരു കുറി കേളുക്കൊണു. ആ ജിന്നാത്തെക്കു
ചെമ്മക്കാറെയ്‌ തന്നാക്കു ബേണുമുള മയിച്ചെറളെ
കൂട്ടിക്കൊബന്തു ഏഗു ബേണുമുള കാരിയമൊക്ക ചെയ്യൊണു.
ഈ കാരിയത്തെക്കു ബന്റെറക്കു നൂക്കകറിമു ഉണ്ടാവൊ. കാരിയ
മാടിന്റ ജിന്ന ചുട്ടക്കട്ടെന്റ പൊടി, അരിപൊടി, മഞ്ചളുപൊടി,
അരേലുചൊപ്പു ഉണാക്കി പൊടിച്ചിയേയ്‌, കരിപൊടി

(ചുവാപ്പു, ബെള്ളെ, മഞ്ഞെ, പച്ചെ, കറുപ്പു), ദൊട്ടി,
പൊരുമണി, കോയി, ബുളാക്കരി, പയിച്ചെ ഏന്നൊക്ക ബേണു.
ഈ പൊടി ഒരു ബാറുക്കറത്തി പെണ്ണുന്റ രൂപ ബരേപ്പ
ബേണ്ടിച്ചാന്റു. ഗൊത്തുക്കിന്റ ആറുക്കുമു രൂപ
ബരേപ്പന്നാവൊ. രൂപ ബരേച്ച ജാഗത്തി രാണ്ടു
തളുവെലിയാച്ചു ഒന്റിലി കരിനീരുമു, ബേറെ ഒന്റിലി
മഞ്ചളുനീരുമു കലാക്കിബെക്കൊണു. അയ്‌ഗു രാണ്ടുക്കുമു ഓരോ
ഉറുളെ നൂക്ക ഓട്ടെ ഉറുട്ടി ബെക്കൊണു. രാണ്ടു തളുവെന്റമു
ചെയ്‌ഡു ഓരോ ബഡി ചൊരിഗിബെച്ചു അയ്‌ന്റ മുഗാളാച്ചു
ഓരോ തിരി ബെക്കൊണു. തളുവെന്റ അരിഗെ അരിബുളാക്കു
അയ്‌ന്റ മുഗാളു അച്ചെരണ്ട ബളെബെച്ചു രാണ്ടു തളുവെക്കുമു
കുറെ കുറെ പൊരുമണിമു ദൊട്ടിമു ഇടോണു. അയ്‌കവുഞ്ചു
അയിന്റ മുല്ലെലക്കെ നിന്റൊണ്ടു രാണ്ടു കന്നെലാടിയ
അച്ചെറളെ പറേവൊറു. അച്ചെറളെ പറേവടക്കു ഒരു തമ്മാടി
കോയി ചെയിന്റിയേയ്‌ പെണ്ണു നടാന്ത പൊരുബൊവുക്കയെ
എന്നവൊളൊങ്കല ഇന്തിച്ചു പെണ്ണുനെ ചോങ്കിപോന്നെഗി
അവൊ ഉദിഗിപോവബേണ്ടിച്ചു ചെയ്‌ന്റ കാരിയമാന്റു.
അച്ചെറളെ പറേന്റുകവുഞ്ചെഗി കോയിനെ മുറിച്ചു അവൊണ്ട
ചോരെ കരിനീരുക്കുമു, മഞ്ചളുനീരുക്കുമു അച്ചിടുവൊരു.
അയ്‌കവുഞ്ചു മഞ്ചളുനീരു ഒരു കന്നെലാടി അച്ചെയ്‌
പെണ്ണുക്കു അറിയാദെ അവൊണ്ട മുഗാറുക്കു കുടേവൊരു.
കുടേഞ്ചെലി പെണ്ണു പേടിച്ചെഗി പെണ്ണുനെ ചോങ്കിന്ന
പേയി ബുട്ടുപോവൊ എന്റുമു ഏറ നമ്പിന്റൊരു. അയ്ന്നുമു
കവുഞ്ചെഗി മഞ്ചളുനീരു, കരിനീരു, ദൊട്ടി, പൊരുമണി,
കോയിതിലെ ഏനൊക്ക എടുത്തൊണ്ടു പെരുമഗ ഒരു
പാലുമരാത്തിന്റ മിരാഡുക്കു പോച്ചു കരിന്നീരുമു
മഞ്ചളുന്നീരുമു മറിച്ചു ദൊട്ടിമു പൊരുമണിമു അവുടെ ഉളേച്ചു
തിന്റു മെല്ലെ ബരോണു. അല്ലക്കി പേയിവ പെരുമഗണ്ടൊന്റ
ബറുവൊ എന്റുമു പറേന്റൊരു. അച്ചെറളെ കണ്ടു പേയി
പേടിക്കൊണു എന്റെഗിയെ പേയി ബുട്ടു പോന്റിയേയ്‌.
കുള്ളുക്കു ബന്തിച്ചു തളുവെ കവുഗി ചല്ലിച്ചു
കുള്ളുഗാവെക്കു അത്തിക്കൊണു. അയ്‌കവുഞ്ചു നൂക്കകറി
തിന്റിച്ചു കിടാന്തുറാങ്കുവൊരു. എദിരെ കാരിയമാണെഗുള
കൂലിമു കേട്ടൊണ്ടു എക്കയിമു പോവൊരു.