ബെള്ളാട്ടുനെ ഉച്ചെബെള്ളാട്ടു എന്റു പറേഞ്ചൊരു. എന്നോങ്ക
ഒരു നേരിച്ചെ പറേഞ്ചുകാഞ്ചു ചെയ്‌ന്റ കാരിയമാന്റു
ബെള്ളാട്ടു. എന്നിയെന്റെഗി നാന്നു ഈ കുറി ആരമ്പ മാണ്ടെയ്
അയ്‌ഗു ഒരു പന്റിയളോ, ആനെയോ ബറുവഗാ എന്റുമു എന്നാക്കു
ആച്ചെക്കൊത്ത നെല്ലു കിട്ടൊണു എന്റൊണ്ടു അയ്‌രണ്ട
തെയ്യദേവറുനെ ബുളിച്ചു തൊവുന്തു നടാത്തി ഒരു
കാരിയത്തിനെ ബെള്ളാട്ടു എന്റു പറേന്റൊരു. ബെള്ളാട്ടുമു തിറേമു
ഒന്റു തന്നെ എന്റെഗി പേയി കെട്ടി ആടിന്റെലി, പാട്ടിലിമു
മാച്ചളാന്നു. ബെള്ളാട്ടുക്കു ബെള്ളെക്കെട്ടി ആടുവൊറു.