ചാവുജിന്ന കുള്ളു ബളേഞ്ചു ചാണ നീരു ചല്ലി
അന്തിക്കു ഒരു കോയിനെ മുറിച്ചു ഗുഡിമാടി കുള്ളുനീക്കുവൊരു.
ആണെ ചെയിന്റിയേയ്‌ പേയിവളൊക്ക കുള്ളുക്കു ബാറ എന്റുമു
നമ്പിന്റൊരു. നീക്കി കവുഞ്ചെഗി അമ്പു പുടിപ്പൊറു ഏനെ
‘അമ്പുപുടി ചാത്തിര’എന്റുമു പറേഞ്ചൊരു. രാണ്ടു കന്നെലാടിയ
രാണ്ടുഗഡെ നിന്റു രാണ്ടു കവാട്ടെ ബടി കയ്യിലി പുടിച്ചു
അയ്‌ന്റ മുഗാളെ ഒരു ബടിബെച്ചു അച്ചെരളെ പറേവൊരു.
ചത്തിയെ എത്തെനെ മോച്ചപ്പട്ട കാരിയ ചെയ്‌ന്തെഗിമു
അയ്‌നെ നല്ലെനെ മാടിന്റ കാരിയമാന്റു ഏന്നു. ഏന്നു
തീറുന്തെഗി ചാവുക്കുള്ളില കാരിയ കവുഞ്ച.