ഒരു കുന്റിലി ഒരാളു ചത്തെഗി മുല്ലെന്നായി കുന്റുകാരെഗു
പറേഞ്ചു അദു ബേണു നാലു നാടുക്കുമു ആളുബുടുവ.
ചാവുകുള്ളില കാരിയമൊക്ക ചെയിവളിയേയ്
ചെമ്മക്കാരെന്നായിപ്പൊ. നാടുക്കറെയ് ബന്തു ചാവു
കുളിപ്പിച്ചു തിണേലി പായി പാട്ടി ബെള്ളെപ്പൊത്തി
ബുടുവൊരു. ചാവുന്റ ബളേഞ്ചുമു മയിച്ചെര ഉളേച്ചു
കിരേവൊരു. ചാവുന്റ മുല്ലെലക്കെ ഒരു തളുവെ, നിലാബുളാക്കു
ചന്തനതിരി ഏനൊക്ക കത്തിച്ചുബെപ്പൊരു. ചാവു മലേവ
ബന്റെരൊക്ക തളുവെക്കു പയ്‌ച്ചെ ഇടുവൊരു. ചാവുക്കു ബന്റ
ചെല മയിച്ചെരണ്ട കയ്യിലി ഒരു ബെള്ളെ അരേമുണ്ടു പഞ്ചരെ,
കാപ്പിപൊടി ഏന്നൊക്ക ഉണ്ടാവൊ. ബെള്ളെ അരേമുണ്ടു
ചാവുക്കു പൊത്തുവൊരു. അയ്‌ന്നു അവുടെക്കു
ബന്റെറക്കൊക്ക കാപ്പികൊടുപ്പബേണ്ടിച്ചു.
നാടുക്കറെയ് ചഗാറുമുണ്ട ബെട്ടുവമു, ഗുണ്ടുബെട്ടുവമു
ആളുബുടുവു. ഈ പണി ചെയ്‌ന്റെറളെ ‘കരുമി’ എന്റു പറേഞ്ചൊരു.
ചഗാറുമുണ്ട ബെട്ടിമു ഗുണ്ടു ബെട്ടിമു കവുഞ്ചു കരുമിയ
ബന്തെഗി ചാവു എടുപ്പള തീരുമാന്ന എടുപ്പൊരു. ചത്തദുന്റ
ബെന്തുവ ബന്തുകവുഞ്ചെഗി ചാവു
പുറാത്തെക്കെടുപ്പാന്നതഗി അച്ചെരള പറേഞ്ചു ചത്തദുക്കു
പേരു ഇടുവൊരു. മുല്ലെ ചത്തെറണ്ട ആരുന്റൊങ്കല പേരു
ഇടുവൊരു. ആണെ പേരു ഇണ്ടെലിന്തു ചത്തദുമു
അയ്‌രണ്ടവുടെക്കു എത്തിപടുവു എന്റു ഏറ നമ്പിന്റൊരു. ആ
ഗളിഗെലി കരുമി ചാന്തു അരേച്ചു ചത്തദുക്കു കുറി തൊടുവു.
അയ്‌കവുഞ്ചു ചാവു മുച്ചത്തി ചഗാറുമുണ്ടത്തി ബുടുവൊരു.
അയ്‌ന്റൊന്റ അദുന്റ ചിന്തെകുപ്പയ, തിലെദിമ്പു ഏനൊക്ക
ബെച്ചു നാലു ബരിമു കണ്ണിലി ബലിച്ചുകെട്ടുവൊരു.
അയ്‌കവുഞ്ചു ചഗാറുമുണ്ടത്തിന്റ മുഗാളെ മൂന്റു അലാവു
ബളേച്ചു കുത്തി അയ്‌ന്റ മുഗാളെക്കു പട്ടു പൊത്തുവൊറു.
എന്റിച്ചു തുടി അറേവൊരു. കവുഞ്ചെഗി മക്കളുമു മരുമക്കളുമു
നാലു ഗഡെ ചാവു പൊങ്കിച്ചുപുടിച്ചു ജൂക്കുവൊറു. ആ
ഗളിഗെലി മക്ക ആറൊങ്കല ചാവു മുഗാളെ “ചൂറ” എറിവൊറു. ചാവു
എടുക്കിന്റ ഗളിഗെലി ഒക്കയിമു കിരേവൊറു. കുറെ ദൂര ചാവുനെ
കയ്യിലിപുടിച്ചു നടാന്തു അവുടെ ചത്തദുക്കു കിടാക്കെക്കു
ബാരത്ത പെണിയമു ആണഗമു നീരുകൊടുപ്പൊരു. അവുടെ റാളെ
ചത്തെഗി റാട്ടിന്റ ബളെ അറേഞ്ചു പൊട്ടിച്ചു, മാലെ, കമ്മെലു
ഏനൊക്ക നാടുക്കറെ ഊരി മക്കണ്ട കയ്‌ക്കു കൊടുപ്പു. ആണെ
ചെയ്‌ന്റിയേയ് ചത്തദുന്റ പിലെ കവുഞ്ചബരെ ഏനൊന്റുമു
ഇടുവപാടുക്കാണി. നീരുകൊടുത്തു കവുഞ്ചെഗി ഒക്കയിമു കൂടി
മാറിമാറി എഗേലി ബെച്ചു എടുത്തു ചാവു “കിടാക്കെക്കു”
കൊണ്ടുപോവൊറു. കിടാക്കെക്കു കൊണ്ടുപോച്ചു ഗുണ്ടു ഒരു
ബളേപ്പു ബളേഞ്ചു ചാവു പൂത്തുവൊരു. പൂത്തിന്റ ഗളിഗെലി
മുഗാളു ഇക്കീന്റ പട്ടു നാടുമൂപ്പെയ് എടുപ്പൊ. ചഗാറുമുണ്ട
അവുടെ ബെട്ടിമുറിച്ചിടുവൊരു. ഗുണ്ടുക്കിട്ടുപൂത്തി
പഗിദിക്കു മണ്ണു ഇട്ടു കവുഞ്ചെഗി കൊട്ടെമുള്ളു ബെപ്പൊറു.
ഇനി കിടാക്കെക്കു ബന്തെറ ചത്തദുക്കു നീരുകൊടുത്തു
ഗുണ്ടുക്കു മൂന്റുപുടി മണ്ണു ബാരി ഇടുവൊരു. ചാവുപൂത്തി
കവുഞ്ചു മണ്ണു ബാക്കിബരുവ പാടുക്കാണി ബാക്കിബന്തെഗി
ചത്തദു ഇനിമു കുറെകാലകൂടി ബത്തുക്കുവന്ത എന്റുമു ഏറെ
നമ്പിന്റൊരു. ചാവു പൂത്തികവുഞ്ചു അദുന്റ മുഗാളു ബളേഞ്ചുമു
ചന്തെനതിരികത്തിച്ചു കുത്തുവൊരു. അയ്‌കവുഞ്ചെഗി
‘കിടാക്കെ’ക്കു ബന്തെറൊക്ക അരിഗെക്കീന്റ പുവേലിയോ,
തോടിലോ കുളിച്ചു ബന്തു അയ്‌രണ്ട കൂലി കൊടുത്തു കുള്ളുക്കു
തിരിച്ചു ബരുവൊരു. അവുടെ പിരിഞ്ചു കിട്ടിന്റ കൂലി
കന്നെലാടിയ പാലുബെപ്പരു. അവുടെമു കൂലി
കുറേഞ്ചുപോന്നെഗി ചത്തദുക്കു മയിച്ചെറളാച്ചുക്കീന്റ
ബെന്തമു കുറേഞ്ചു പോന്ന എന്റുമു ഏറ നമ്പിന്റൊരു. ആണെ
ബന്തെഗി ചത്തദുന്റ ചെമ്മത്തിയെറമു മക്കളുമു കൂലി
കൂട്ടികൊടുത്തു അയ്‌ന്റ കുറേവു കാണദെമാടുവൊരു. അയ്‌ലിന്തു
അദുന്റ ആത്തുമാവുക്കു ചന്തോച്ചാവൊ.