കാലി, ആടു, പൻറി ഏരകൊക്ക ബൻറ നോവാൻറു കൊളുമ്പുറോഗ. ഈ നോവു ബന്തെങ്കി കാലിയളൊക്ക ചത്തുപോവൊരു. കറാന്തൊണ്ടുകീൻറ പയിവണ്ട പാലു ബറ്റുവൊയ്, ചെനെ കാണദാവൊയ്, കാലിയളൊക്ക ഉണാങ്കിപോവൊരു. ഈ നോവു കാലിയക്കുമു ആടുവക്കുമു പൻറിയക്കുമു ബരുത്തിൻറെയെയ് ചെറിയ പൂവണ്ടപല്ലെകീൻറ ബയെറച്ചുവളാൻറു. കാലിയക്കു ജൂഞ്ചി ബെപ്പടേക്കുമു ഈ നോവു ബൻറൊയെൻറു പറേൻറൊരു. ഈ നോവു ബന്തെങ്കി എന്ന മരുന്തു ചെയിദിച്ചുമു കാരിയക്കാണി. ഈ നോവുകീൻറ കാലിയണ്ട ബായിലി നിരെ, മുലേലി ചോരെ, കയി കാലിലി മുറിവു ഏനൊക്ക ഉണ്ടാവൊയ്. ഈ നോവുക്കീൻറ കാലിയണ്ടൊൻറ നോവുകാണത്ത കാലിയ മേയിവടെക്കു അയിരക്കുമു ഈ നോവു പഗേരുവൊയ്. ഈ നോവുകീൻറ കാലിയക്കു പനി ബരുവൊയ്, അയിര മേയരു, അയിരണ്ട ബായിലിന്തു നിരെ ബരുവൊയ്, അയിരക്കു നടാപ്പ തീരദാവൊയ്, അയിരണ്ട പാലുകുറേവൊയ്, കാലിയളിലി ഏനൊക്ക മെലേവടെക്കു ഈ നൊവ്വെൻറു നമാക്കു ഗൊത്തുമാടുവനാവൊയ്. ഈ നോവുകീൻറ കാലിയണ്ട പാലു കുടിപ്പനോ, റേച്ചി തിമ്മനോ, അയിരണ്ട ഉച്ചിനീരോ, ചാണമോ തൊടുവനോ ചെയിദെങ്കി ഈ നോവു മയിച്ചെരക്കുമു ബരുവൊയ്. ഈ നോവു ബന്തിച്ചു ചായിൻറെയെയ് അദിഗമു ബയിച്ചാഗത്ത കാലിയളാൻറു. അയിമാത്തിരമല്ല കറാക്കിൻറ പയിവളുമു ചത്തുപോവൊരു. ഈ നോവു ബൻറകാലിയളെ ബെടുപ്പായി നോക്കിനെങ്കി ഈ നോവു രാണ്ടു ആയിച്ചെൻറ ഗാവു ചാരിമാടുവനാവൊയ്. ഇങ്ങാണത്തൊക്ക നോവു കാലിയക്കു കീൻറെനെകോണ്ടു പാലു ബെടുപ്പായി കൊദിപിചിച്ചുബേണു കുടിപ്പ. ഈ നോവു ബാരദിപ്പ ഈ നോവുക്കീൻറകാലിയളെ ബേറെ കൂട്ടൊണു. ബായിലിന്തു ബൻറനിരേമു കാലിലിക്കീൻറ ഗായമു മരുന്തുചേച്ചു ബെടുപ്പായി കവുഗൊണു. അയിങ്കുകീൻറ മരുന്തു ആച്ചുപത്തിരത്തെക്കു പോച്ചു (മൃഗാശുപത്രി) പറേഞ്ചിച്ചു കേളുക്കൊണു. ഈ നോവു കാലിയക്കു ബാരദിപ്പള മരുന്തുമു കണ്ടുപുടിച്ചുളാരു. അയിങ്കുകീൻറ ജൂഞ്ചിമു ബെക്കിൻറൊരു. എൻറെങ്കി കുറെ മയിച്ചെര പേടിച്ചൊണ്ടു ജൂഞ്ചി ബെയ്യദെ ഇപ്പൊരു. കറാക്കിൻറപയിവക്കു ജൂഞ്ചി ബെച്ചെങ്കി രാണ്ടാച്ചെബരെ പാലു കുറേവൊയ്. രാണ്ടാച്ചെ കവുഞ്ചെങ്കി എപ്പൊമു കിട്ടിൻറത്തെനെ പാലു പിന്നെമു കിട്ടുവൊയ്. അയിങ്കുബേണ്ടിച്ചു ഒക്കാ കൊല്ലമു കൊളുമ്പു റോഗത്തെക്കുള കുത്തിബെക്കൊണു. എൻറെങ്കിയെ നമിൻറ കാലിയളൊക്ക ബാക്കിയാൻറെയെയ്. കാലിയളൊക്ക ചത്തുപോയികവുഞ്ചിച്ചു അയിനെ നിനേചിച്ചു കാരിയകാണി.