നെല്ലു കൊയ്യിവ പോന കദെ

ഒരു കാല കരിയെനുമു അദുൻ്റ റാട്ടിമു അയിരണ്ട രാണ്ടു മക്കമു ബയേലുക്കു നെല്ലു കൊയ്യിവ പോന്നരു. അയിരണ്ട കുള്ളുൻ്റ അരിഗെകീൻ്റ ഉടെയക്കാറെൻ്റ ബയേലിലായിന്തയ് അയിര കൊയ്യിവ പോന്നെയെയ്. എദിരെലിയ കത്തെലൊക്ക തിൻ്റുകാൻ്റു അയിര കൊയ്യിവ തൊടാങ്കിനരു. ബിരേൻ്റു കൊയ്യിദു തീരുപ്പ ബേണ്ടിച്ചൂ അയിര ഉഗിരുഗിരേ പണി ചെയ്തരു. ഉച്ചെ ആവടക്കേല അയിര മൂൻ്റു  ബയേലു കൊയ്ദു തീരുത്തരു. ഉച്ചെബരെ കൊയ്ദിച്ചു ഉച്ചെക്കില നൂക്കമു തിൻ്റുകാൻ്റു കുറേ ഗളിഗെ ഉളേച്ചിന്തരു. പിന്നെമു അയിര കൊയ്യിവ തൊടാങ്കിനരു. എമ്മക്കെ കരിയെൻ്റ മഗ ബുളാടുവ കൂടിന്ത. അവോണ്ട അവ്വെ ബലാബരി ബയെകൊടുത്ത. കരിയെങ്കുമു അരിയ ബന്തയ്. അങ്ങാണെ അന്തിനേര ആവടക്കെല്ല ഒക്കായിമു കൂടിച്ചു ബയേലൊക്ക കൊയ്ദു തീരുത്തരു. എൻ്റിച്ചു ഒക്കായിമു കൂടിക്കോണ്ടു കറ്റെ കടാത്തി കളാത്തെക്കു കൊണ്ടുപോയി ഇട്ടരു. അയികവുഞ്ചിച്ചു ഒക്കെലു ഇട്ടരു. ബല്ലിയെടുപ്പ ബേണ്ടിച്ചു മുളെകൊക്കെലി നെല്ലുമു പുല്ലുമു ബേറെ ബേറെ മാടിനരു. എൻ്റിച്ചു ബല്ലി ചേറി അളാന്തരു. അളാന്തു കിട്ടിന ബല്ലി ഊരുക്കു കൊണ്ടിട്ടരു. എൻ്റിച്ചു ഉടെയക്കാറെനക്കെ പണിചെയ്ദ കൂലിമു കേട്ടൊണ്ടു കുള്ളുക്കു പോന്നരു.

 

 

 

 

 

 

 

 

 

 

 

തോരെപെരിയട്ടി

പണ്ടു പണ്ടൊരു കാടുക്കൊല്ലി കുള്ളിലി പല്ല ഒരു തോരെപെരിയട്ടി ഇന്തു. ആ പെരിയട്ടി പല്ല ഒരുത്തിയെ തന്റ ബയേലി പണിചെയിദിച്ചു നെല്ലു, പാണ്ടി, ചാമെ, മുദിരെ ഏനൊക്ക പല്ല നട്ടുണ്ടാക്കിത്തു. ആരുനെമു പല്ല അദു പണിക്കു ബുളിയ. അയിങ്കു പല്ല അവുടില പെണിയ അദുക്കു തോരെ എന്റു പേരിട്ടെയെയ്.

അങ്ങാണെ പല്ല ഈ പെരിയട്ടി പണി ചെയിദു പണി ചെയിദു അദുന്റ ഗുഡ്ഡഗാവു പല്ല നെല്ലുമു, പാണ്ടിമു, മുദിരെമു ഗദ്ദളമാടിബെച്ചുകീന്റെയെയ്. അത്തെനയിര ജാഗയിന്തിച്ചുമു പല്ല അദുന്റ മക്ക ഒരുത്തെനെങ്കില അദുനെ തിരിഗിമെലേയരു. അങ്ങാണെ അദു കട്ടപ്പട്ടുണ്ടാക്കിന മൊദെലുനെ മാറിച്ചു പല്ല അദുക്കു ബലാബരി പയിച്ചെക്കിട്ടിനയ്. ആ പയിച്ചെനെ പല്ല അദു തന്റ ചീരഗാവിട്ടൊണ്ടു നടാക്കിന്റെനുമു പണിചെയിന്റെനുമൊക്ക. മക്കണ്ട പെണിയ ബെറ്റിലടാക്കെ കേട്ടെങ്കിബരെ പല്ല ചീരമു തുറാഗ ബെറ്റിലടാക്കെമു കൊടുഗ. എന്റെങ്കി തന്റ പാന്നലുകുടിനെമാത്തിര പല്ല അദു മറാഗ. അയിരക്കു മാത്തിര പല്ല ബെറ്റിലടാക്കെയൊക്ക കൊടുപ്പു.

ഒരു ജിന പല്ല ഈ പെരിയട്ടി ആരമ്പമാടുവബേണ്ടി ബയേലുക്കു പോയിത്തു. എമ്മടെക്കെ പല്ല അദുന്റ പണ്ടില ജൊദെ കുറുമഞ്ചിപെരിയട്ടി അദെ ബന്തു. തോരെപെരിയട്ടിനെ മെലേഞ്ചൊണ്ടു കൊണ്ടത്തെ കുറെ ബെറ്റിലെചികുറിന്തെങ്കി ബായൊക്കങ്ങാണെ കച്ചുപോയിള എന്റു പല്ല പറേഞ്ചു. അയിങ്കു പല്ല തോരെപെരിയട്ടി ചിരിച്ചൊണ്ടു എങ്കെക്കുമ പോന്റെ കണ്ടെത്തമ അവൊണ്ടൊരു ബിത്തര എന്റു പല്ല പറേഞ്ചു. തോരെപെരിയട്ടി പല്ല ചീരവുചിച്ചു പെരിയട്ടിക്കു ബെറ്റിലൊക്ക കൊടുത്തൊണ്ടിപ്പടെക്കു അങ്കുടിലിയ പടിച്ചെക്കണ്ടിലി പല്ല ഒരുത്തെയ് രാണ്ടുകണ്ണു ഉറുട്ടികോണ്ടു ഉളേച്ചിന്തയ്. അദു പല്ല ബെറ്റിലെ എടുത്തുബായിക്കിട്ടു. എന്റിച്ചു പല്ല അടാക്കെ എടുത്തുബായിക്കിടുവടെക്കെല്ല ചീരത്തിയിന്ത പയിച്ചെനെ പല്ല അയിനു മെലേഞ്ചൊണ്ടയ്. പെരിയട്ടി ചീര തുമേരിലി ബെക്കൊട്ടു ബെക്കൊട്ടു എന്റൊണ്ടു പല്ല അയിനു അവുടെയേ ഉളേച്ചൊണ്ടു ഒറ്റിഒറ്റി മെലേഞ്ചയ്. അവുടെവുടെ പെരിയട്ടി ചീര തുമേരിലി ബെക്കിന്റു. അയിനെമുകാട്ടി ബുളേവുപുടിച്ചദാന്റു തോരെപെരിയട്ടി. അയിനു പല്ല ഉളേച്ചു  ഉളേച്ചു ചോത്തിച്ചു പോയികട്ടയ്. ആണെ പല്ല ഏനു ജിനാലുമു പെരിയട്ടിന്റ ചീരത്തിയ പയിച്ചെനെ പറ്റിപ്പബേണ്ടി ബന്തിച്ചു അദുനെ ഒറ്റിന്റെയെയ്.

ഒരു ജിന പല്ല തോരെപെരിയട്ടി കയിക്കൊട്ടൊക്ക എടുത്തൊണ്ടു ബയേലുക്കു പോയിത്തു. എന്റിച്ചു പല്ല അദു തുമേരിലി ഉളേച്ചൊണ്ടു ബെറ്റിലടാക്കെ തിമ്മതൊടാങ്കിത്തു. എമ്മടെക്കു പല്ല അദുന്റ പയിച്ചെ പറ്റിപ്പ ബന്തെയെയ് ഇദുന്റ പേച്ചാട്ടമൊക്ക മെലേഞ്ചയ്. ബെറ്റിലടാക്കെയൊക്ക തിന്റുകാന്റു പല്ല പെരിയട്ടി ചീര തുമേരിലിബെച്ചു. എമ്മടെക്കു പല്ല ഏനു ചീരയെടുപ്പബേണ്ടി മെല്ലെ മെല്ലെ പോനയ്. എന്റെങ്കി പെരിയട്ടി പല്ല തുമേരിലി ബെച്ച ചീര പിന്നെമു എടുത്തു. പിന്നെ പല്ല കുറെ ഗളിഗെ കവുഞ്ചിച്ചു ചീര തുമേരിലി ബെച്ചു. പിന്നെമു ബെപ്പു പിന്നെമു എടുപ്പു ഇങ്ങാണെയെ പല്ല അദു പേച്ചാടികോണ്ടെ ഇന്തു. അദുന്റ ബിത്തര മെലേഞ്ചു മെലേഞ്ചു ഏങ്കങ്കു പല്ല അരിയ ബന്തയ്. പിന്നെമു പല്ല പെരിയട്ടി ചീര തുമേരിലി ബെച്ചു. ഏനെ മെലേഞ്ചിച്ചു പല്ല ഏനു ഗുരുഗുരാനെ ഓടിച്ചു ചീര എടുപ്പടക്കെല്ല അയിന്റ കുടാക്കൊട്ടിക്കൊന്റു പല്ല കയിക്കൊട്ടുന്റ മേടിലി കൊട്ടുത്തു. പെട്ടുകിട്ടിനെനെ മെലേ ഓണ്ടെനേ എനാന്റു തോരെപെരിയട്ടിന്റ ഉച്ചാറു.

 

 

 

 

 

ചമെയച്ചെയ്‌

പണ്ടു പല്ല ഒരു  നാടിലി ജോഗിയെന്റു പേരുക്കീന്റ ഒരു പെരുമ ഇന്തു. അദുക്കുപല്ല ബലാബരി ബയേലുമു കാലികടേച്ചുവളുമിന്തരു. തീനുക്കുമു തിടിക്കുമൊക്കപല്ല അദുക്കു ഒരു ബുദ്ദിമുട്ടുമുകാണി. അദുക്കുപല്ല  ഒരു മഗേനിന്തയ്. അയിന്റ പേരുപല്ല  മലേക്കാരി. ആരമ്പ മാടുവൊരു ബുളെ കൊയിവൊരു പിന്നെമു ആരമ്പ മാടുവൊരു ബുളെകൊയിവൊരു അങ്ങാണെപല്ല ജോഗിമു മലേക്കാരിമു ബദുക്കിക്കോണ്ടിന്തെയെയ്. ബലിയൊരു കാടുന്റ നടുവെപല്ല ഏരണ്ട കുള്ളുമു ബയേലുമു ഇന്തെയെയ്. അങ്ങാണെ കുറെ കാല കവുഞ്ചയ്. ജോഗി പെരുമപല്ല ആരമ്പ മാടിക്കോണ്ടേയിന്തു.  അങ്ങാണെ ഒരുകാലപല്ല അദു ആരമ്പ ചെയിദു. ബിത്തൊക്ക മുളേച്ചിച്ചുപല്ല പയിരാനയ്. പയിരൊക്ക ബളേരുന്തിച്ചു പൊരിപ്പനാനപ്പൊ ഒരുജിന അന്തിക്കുപല്ല ഏരണ്ട പൊരുബൊവുദ്ദ ആനെയ കടാന്തൊണ്ടുപോനരു. ആനെയളെ മലേഞ്ചിച്ചുപല്ല ഏരക്കൊരു അനാക്കമുകാണി. ബേറെകീന്റെരണ്ട ബയേലുക്കൊക്കപല്ല ആനെയുദിഗിച്ചു തിമ്മളെനൊക്ക തിന്റുക്കാന്റു പോവൊ. ഏരണ്ടമാത്തിരപല്ല തിന്ന. പിന്നെപിറ്റുജിനാമു അങ്ങാണെതന്നെപല്ല ആനെബന്തിച്ചു ബേറെകീന്റെരണ്ടൊക്കപല്ല തിന്റുകാന്റു ഏരണ്ട തിന്നദെ പോന. ഒരു ജിനപല്ല ആനെ ബന്റെനെ മലേഞ്ചൊണ്ടു ഒക്കായിമു കൂടി അടുപ്പതൊടാങ്കിനരു. അങ്ങാണെ ആനെക്കുപല്ല തിമ്മ തീന്നുമു കിട്ടദാനയ്. ഒരുജിനപല്ല ആനെ ജോഗിയച്ചെന്റ ബയേലുക്കു ഉദുഗിന. ആനെനെ മലേഞ്ചിച്ചുപല്ല  മലേക്കാരി ആനെനെ പട്ടാക്കിച്ചു ഓട്ടിച്ചുകാന്റയ്. ആനെക്കുപല്ല ഒന്റുമു തിമ്മനുമു കിട്ടുവകാണി. പറ്റുജിന അന്തിക്കുപല്ല മലേക്കാരിന്റ അമ്മെക്കുപല്ല കനാവുത്തു കണ്ടുബന്തയ്. നാനു ബന്തെന്റൊണ്ടു നീയു ഇഞ്ച മഗേനെക്കോണ്ടു  എന്നെ പട്ടാക്കി ഓട്ടിച്ചു ബുടുവനല പടേപ്പിച്ചെയെയ് എന്റു. ഈ കനാവുത്തുനെപല്ല പെരിയട്ടി മഗെങ്കു പറേഞ്ചു കൊടുത്തു. ഇന്നലെ അന്തിക്കുലാവ മഗേനെ എനാക്കു ഇങ്ങാണത്തൊരു കനാവുത്തു കണ്ടുബന്തയ്. ഇഞ്ഞി ആനെ ബരുവടക്കെ പട്ടാക്കി ഓട്ടിക്കൊണ്ട. ഇങ്ങാണെ പറേഞ്ചെങ്കിമദി: “ചമെയച്ച ചമെയച്ച ആനെനെ ആട്ടിബുടു”അങ്ങാണെ പറേഞ്ചെങ്കി ആനെ പോയിക്കൊവൊ എന്റുപല്ല പറേഞ്ചുകൊടുത്തു. പിന്നെതൊട്ടു ആനെ ബരുവടക്കുപല്ല മലേക്കാരി പെരിയട്ടി പറേഞ്ചുകൊടുത്തപല്ലെ ചെയിദയ്. ആനാളുതൊട്ടുപല്ല ആനെ ജോഗിന്റ ആരമ്പ ബയെലുക്കു ബരുവനേക്കാണി.

 

 

 

 

 

 

 

പെരിയട്ടിന്റ   ഗുറി

 

ഒരു നാടിലി ഒരു പെരുമനുമു പെരിയട്ടിമു ഇന്തരു. ഏര ഒരു ജാഗത്തെക്കു പണിക്കു പോനരു. അവുടിന്തു പണിചെയിന്തു കിട്ടിന പയിച്ചെലി അയിര കുറെ കോയിമറിയളെ എടുത്തരു. അയിര പണിക്കു പോന്റെങ്കു മുല്ലെ കോയിമറിയക്കു ഒരു ബള്ള പാറുമു ഇട്ടുകൊടുത്തുകാന്റാന്റു പണിക്കു പോന്റെയെയ്.  അന്തിനേര പണിബുട്ടു  കുള്ളുക്കു ബന്തിച്ചു അയിര തങ്കട കോയിമറിയളെ ബുളിച്ചരു. പെരിയട്ടി മെലെനോക്കുവടേക്കു അയിലി ഒരു കോയിമറിനെ കണ്ടുബരുവകാണി. പിന്നെ പിറ്റുജിനാമു അയിര കോയിമറിയക്കു പാറു ഇട്ടുകൊടുത്തുകാന്റു പണിക്കു പോനരു.  അങ്ങാണെ ജിനാലുമു  അയിര പണിക്കുപോയിക്കോണ്ടിന്തരു. ജിനാലുമു പല്ലാ ഓരോ കോയിമറിയ കുറേഞ്ചൊണ്ടിന്ത. കോയിമറിയ ആളാന്റെനെ കണ്ടുപുടിപ്പബേണ്ടിച്ചു പല്ലാ ഒരു ജിന പെരിയട്ടി പണിക്കു പോഗദെ കുള്ളിലിന്തു. അദു ഇങ്ങാണെ നിനേച്ചു എന്റ കോയിമറിയളെ എന്ന മുണ്ടെയോ അങ്ങാണെ ബന്തു തിന്റൊളോ? ആണെ തന്നെ ഉളേച്ചൊണ്ടിപ്പടക്കു കോയിമറിയ കിരേന്റ ഗാരു പെരിയട്ടിക്കു കേട്ടുബന്ത അവുടെക്കു പോച്ചു മെലേനോക്കുവടെക്കു പല്ലാ മരാകൊമ്പിലി ഒരു ബിജ്ജു ഉളേച്ചിന്ത. എമ്മടെക്കെ പെരിയട്ടിക്കു ഗൊത്താനയ് ഓളാന്റു എന്റ കോയിമറിയളെ തിന്റു തീരുത്തെയെയ്. ബിരേന്ത പെരിയട്ടി പല്ലാ അഗാത്തെക്കു പോച്ചു ബില്ലുമു ഉണ്ടെമു  എടുത്തൊണ്ടു ബന്തു. എന്റിച്ചു പല്ലാ ബിജ്ജുനെ മലേഞ്ചൊണ്ടിന്തു. അവൊ പല്ലാ തിരിഗിനെനുമു ഒറ്റെ ബെറികൊടുത്തു ബെറിച്ച ബെറി ബിജ്ജുന്റ തിലേക്കു പോച്ചു പട്ടയ്. ബിജ്ജു ഗൊടമറിഞ്ചു നിലാത്തെക്കു ബൂന്ത. ആണെ പല്ല പെരിയട്ടി തന്റ ബാക്കി ഇന്ത കോയിമറിയളെ ആളുമാടദെ ബെടുപ്പായി ചാക്കിത്തു.