പണ്ടു പണ്ടൊരു ജാഗത്തി പല്ല ഒരു ഇത്തിയമ്മെമു അച്ചപ്പെനുമു ഇന്തരു.
അയിരണ്ട കുള്ളിലി പല്ല ബലാബരി എലിയ ഇന്തരു. എലിയ പല്ല
അന്തിയെൻ്റൊ പഗേലെൻ്റൊ കാണദെ അട്ടഗാവു കൂടികൊണ്ടു പല്ല
ബലാബരി ജഗാള പൊരിവനുമു ഓടികളിപ്പനുമു ചെയിവന്തരു. ഏരണ്ട
ഗല്ലട്ടിക്കുപല്ല പെരിയട്ടിക്കുമു പെരുമങ്കുമു പല്ല ഒരുരാവുമു റാക്കുകാണി. ഏര
പല്ല അവോണ്ട ഗാരുകേട്ടിന്തൊണ്ടു കുറേ ജിന ചന്ന ഇന്തരു. പിന്നെമു പല്ല
എലിയ ഗാരിട്ടൊണ്ടെ ഇന്തരു. ഏരണ്ട ഗാരു കേട്ടിന്തു കേട്ടിന്തു മദിയാനെങ്കു പല്ല
ഒരു ജിന പെരുമമു പെരിയട്ടിമു ഏരണ്ട ഗല്ലട്ടി കേട്ടിപ്പ തീരത്തെങ്കു പല്ല ഒരു
പൂച്ചെനെ കോന്തുബുട്ടരു. ആ ജിന അന്തിക്കു പല്ല കുറെ ഗളിഗെക്കു എലിയണ്ട
ഗല്ലട്ടിയൊൻ്റുമു കാണാദിന്തയ്. ഒരുഗളിഗെ കവുഞ്ചെനെ പല്ല ഗല്ലട്ടിയോ ഗല്ലട്ടി.
എലിയണ്ട കാട്ടത്തെക്കു പൂച്ചെനെകോന്തുബുട്ടിച്ചു അയിങ്കിന്തുമു ബലിയ
കാട്ടാമായിപോനയ് എൻ്റു പല്ല അയിര നിനേച്ചരു. എൻ്റദെമു കുറെ
ജിനാമുകൂടി നമാക്കു നോക്കുവൊവു എൻ്റു പല്ല പെരിയട്ടി പറേഞ്ചു.
അയിങ്കു പല്ല പെരുമമു അല്ലക്കി അങ്ങാണാട്ടു എൻ്റു പറേഞ്ചു. കുറെ ജിന
കവുഞ്ചിച്ചുമു പല്ല ഏരണ്ട ഗല്ലട്ടി കുറേവക്കാണി. ഇഞ്ഞി എന്നെനെ ചെയിവ
എൻറൊണ്ടു പല്ല രാണ്ടാളുമു നിനേച്ചരു. അയിങ്കു പെരുമ പല്ല പറേഞ്ചു
നമാക്കു ഇനിയൊരു നായിനെ കോന്തു ബുട്ടെങ്കിയോ? അയിങ്കു പല്ല പെരിയട്ടി
ഊടെക്കീൻറവൊണ്ടയേ ഗല്ലട്ടി കേട്ടിപ്പ തീരയ് ഇഞ്ഞി അവൊളുമുകൂടിളാളു.
എന്നെനെങ്കിലാട്ടു എൻറൊണ്ടു പല്ല അയിര ഒരു നായിനെ കോന്തുബുട്ടരു. ആ
നായിനെമു പല്ല അയിര അട്ടത്തെക്കു അത്തിപ്പിച്ചരു. പിന്നെ പല്ല അയിങ്കിന്തുമു
അദിഗ കാട്ടമാനയ്. അവോണ്ട കിരേച്ചിലിമു, എലിയണ്ട ഗാരുമു, പൂച്ചെൻ്റെ
കിരേച്ചിലുമു കേട്ടിന്തിച്ചു അച്ചപ്പെങ്കുമു ഇത്തിയമ്മെക്കുമു പല്ല മുല്ലെ
ഇന്തെങ്കിന്തദിഗ ഗല്ലട്ടിയായ്. ഏനെ കേട്ടിപ്പത്തീരത്തെങ്കു പല്ല രാണ്ടളുമു
കുള്ളുബുട്ടു പോയികട്ടരു. ഇപ്പൊമു പല്ല ആ കുള്ളിലി ഗല്ലട്ടിയോ ഗല്ലട്ടി.